കേരളം

kerala

ETV Bharat / state

കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു: ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു - കവളപ്പാറയില്‍ തെരച്ചില്‍

ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 30 ആയി.

കവളപ്പാറ

By

Published : Aug 14, 2019, 11:22 PM IST

Updated : Aug 15, 2019, 1:46 AM IST

മലപ്പുറം: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിന്‍റെ കണ്ണീരായി മാറിയ കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 30 ആയി. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതികൂലമായ കാലാവസ്ഥയിലാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെയും വൈകുന്നേരവും കനത്ത മഴയെ തുടർന്ന് ഭാഗികമായി തെരച്ചില്‍ നിർത്തി വെച്ചിരുന്നു.

കവളപ്പാറയില്‍ കാണാതായ 29 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

മുത്തപ്പൻ മലയിൽ നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. താഴ്ന്ന സ്ഥലങ്ങളിലും തെരച്ചിൽ ഊർജിതമായി നടന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. ഒരു മണ്ണുമാന്തി യന്ത്രം അധികമായി എത്തിച്ചാണ് ഇന്ന് തെരച്ചിൽ നടത്തിയത്. ഇന്നും തെരച്ചില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.

Last Updated : Aug 15, 2019, 1:46 AM IST

ABOUT THE AUTHOR

...view details