കേരളം

kerala

ETV Bharat / state

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

അതിശക്തമായ മഴയും കടലാക്രമണവുമാണ് പൊന്നാനി ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.നിരവധി വീടുകളിൽ വെള്ളം കയറി. നിരവധിപേരെ മാറ്റി പാർപ്പിച്ചു.

sea attack in ponnani  പൊന്നാനിയിൽ കടലാക്രമണം രൂക്ഷം  ദുരിതാശ്വാസക്യാമ്പുകൾ തുറന്നു  ponnani news
പൊന്നാനിയിൽ കടലാക്രമണം രൂക്ഷം

By

Published : May 15, 2021, 5:59 PM IST

Updated : May 15, 2021, 7:12 PM IST

മലപ്പുറം:പൊന്നാനിയിലും കടലാക്രമണം രൂക്ഷം. അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തെ തുടർന്ന് ഇന്നലെ തുടങ്ങിയ കടലാക്രമണം ഇപ്പോഴും തുടരുകയാണ്. തണ്ണിത്തുറ, പത്തുമുറി, അജ്മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.മീറ്ററോളം ഉയർന്ന തിരമാലകളാണ് ഇവിടങ്ങളിൽ അടിക്കുന്നത്.

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം

ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. വീടുകളിലെല്ലാം വെള്ളം കയറി.ഇതിനെ തുടർന്ന് പൊന്നാനി താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ക്യാമ്പുകൾക്ക് പുറമേ ബന്ധുവീടുകളിലേക്ക് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പല ആളുകളും കൊവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്കോ കുടുംബ വീടുകളിലേക്കോ മാറാൻ ആദ്യം തയ്യാറായിരുന്നില്ല.എന്നാൽ സ്ഥിതിഗതി ഗുരുതരമായതോടെ എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്ക് മാറി താമസിക്കാൻ തയ്യാറാകുകയായിരുന്നു.

കൂടുതൽ വായനയ്ക്ക്:അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം

നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പൊന്നാനി താലൂക്കിൽ ആരംഭിച്ചത്. എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ പൊന്നാനി, ജി.എഫ്.എൽ പി സ്കൂൾ വെളിയങ്കോട്, ജി എഫ് എൽ പി പാലപ്പെട്ടി എന്നിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.മൂന്ന് ക്യാമ്പുകളിലായി 150 പേരാണ് താമസിക്കുന്നത്.

കൂടുതൽ വായനയ്ക്ക്:കണ്ണൂരിൽ വ്യാപക കടൽക്ഷോഭം; പയ്യാമ്പലം തീരം കടലെടുത്തു

കടൽ വരും മണിക്കൂറിൽ കൂടുതൽ ശക്തമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീട്ടിലേക്കും മാറ്റി താമസിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. വെളിയങ്കോട് വില്ലേജിൽ നിന്ന് 60 പേരെയും പെരുമ്പടപ്പ് വില്ലേജിൽ നിന്ന് 26 പേരെയും പൊന്നാനി നഗരം വില്ലേജിൽ നിന്ന് 68 പേരെയും ബന്ധു വീടുകളിലേക്ക് മാറ്റി.

കൂടുതൽ വായനയ്ക്ക്:മണിമലയാറും അച്ചന്‍കോവിലാറും പ്രളയ ഭീതിയിൽ

മലപ്പുറം ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരപ്രദേശത്ത് താമസിക്കുന്നവരും ജില്ലയിലെ മറ്റു മലയോരമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Last Updated : May 15, 2021, 7:12 PM IST

ABOUT THE AUTHOR

...view details