കേരളം

kerala

ETV Bharat / state

പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം; നിരവധി വീടുകള്‍ തകർന്നു - ടൗട്ടേ വാർത്തകൾ

കടൽക്ഷോഭം കാരണം നിരവധി വീടുകൾക്കും റോഡുകൾക്കും നാശനഷ്ട്ങ്ങൾ സംഭവിച്ചെങ്കിലും നാട്ടുകാർ പ്രദേശം വിടാൻ തയ്യാറാകുന്നില്ല. ദുരിതാശ്വാസ ക്യാമ്പ് ഉൾപ്പെടെ പൊന്നാനിയിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും മിക്കവരും ക്യാമ്പിൽ എത്താൻ വിസമ്മതിക്കുകയാണ്.

sea-attack in Ponnani  പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം  കൊവിഡ്  കൊവിഡ് വാർത്തകൾ  sea-attack news  മലപ്പുറം  മലപ്പുറം വാർത്തകൾ  അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം  ടൗട്ടേ വാർത്തകൾ  ടൗട്ടേ ചുഴലിക്കാറ്റ്
പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം

By

Published : May 14, 2021, 3:48 PM IST

മലപ്പുറം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയെങ്കിലും മലപ്പുറം ജില്ലയുടെ കടലോര മേഖലയായ പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകളുടെ ശക്തി കാരണം നിരവധി വീടുകളും റോഡുകളും തകർന്നു. വലിയ കൂറ്റൻ തിരമാലകൾ ആണ് കരയിലേക്ക് ആഞ്ഞടിക്കുന്നത്. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും കടലിനോട് ചേർന്നുള്ള എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം

കാറ്റിന്‍റെ വേഗതയിൽ കൂടുതൽ ശക്തമാകുന്ന തിരമാലകൾ മീറ്ററോളം ഉയർന്നാണ് കരയിലേക്ക് എത്തുന്നത്. പൊന്നാനി നഗരസഭയിലെ വെളിയങ്കോട്, തണ്ണിത്തുറ,അജ്മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള മേഖലയിലാണ് കടൽ ക്ഷോഭം രൂക്ഷമായി തുടരുന്നതും വീടുകളിൽ വെള്ളം കയറിയതും. കടൽ പ്രദേശത്തുള്ള നൂറുകണക്കിന് തെങ്ങുകളാണ് അപകടഭീഷണി ഉയർത്തുന്നത്.

കൂടുതൽ വായനയ്ക്ക്:ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം

ജില്ലയിൽ നിരവധി കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഒരിടം കൂടിയാണ് പൊന്നാനി. അതുകൊണ്ടുതന്നെ ആളുകളെ കൂടുതലായി ഒരുമിച്ച് മാറ്റുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് ഉണ്ടാക്കുന്ന സാഹചര്യമാണ്. ദുരിതാശ്വാസ ക്യാമ്പ് ഉൾപ്പെടെ പൊന്നാനിയിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുക്കൾ തൽക്കാലം ബന്ധുവീടുകളിലേക്കാണ് മാറുന്നത്. കൊവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായാവാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

പൊന്നാനിയിലെ നിയുക്ത എംഎൽഎ പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടലിൽ ന്യൂനമർദ്ദം ഉണ്ടായതിനാല്‍ വരുംദിവസങ്ങളിലും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details