തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി -സിപിഎം ഒത്തുകളി രാഷ്ട്രീയവും അടവുനയവും വ്യക്തമാകുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ടന്‍റും മലപ്പുറം പാർലമെൻറ് സ്ഥാനാർഥിയുമായ അബ്ദുൽ മജീദ് ഫൈസി.
സംസ്ഥാനത്ത് ബിജെപി-സിപിഎം ബന്ധത്തിന് തെളിവുണ്ടെന്ന് എസ്ഡിപിഐ
ബിജെപിയുടെ സ്ഥാനാർഥിപട്ടിക വരുന്നതിനു മുൻപ് തന്നെ അവരുടെ അഞ്ച് സ്ഥാനാർത്ഥികൾ ദുർബലരാണെന്ന് കോടിയേരി ബാലകൃഷ്ണന് എങ്ങനെയാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കണം.
ബിജെപിയുടെ സ്ഥാനാർഥിപട്ടിക വരുന്നതിനു മുൻപ് തന്നെ അവരുടെ അഞ്ച് സ്ഥാനാർത്ഥികൾ ദുർബലരാണ് എന്ന് കോടിയേരി ബാലകൃഷ്ണൻ എങ്ങനെയാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ഫൈസി പറഞ്ഞു. ഇതുതന്നെയാണ് ബിജെ പി -സി പി എം കൂട്ടുകെട്ടിനുള്ള ഏറ്റവും വലിയ തെളിവെന്നും എസ്ഡിപിഐ നേതാവ് അബ്ദുൽ മജീദ് ഫൈസി ആരോപിച്ചു.
ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ അറിയാൻ കഴിഞ്ഞതുകൊണ്ടാണ് അഞ്ച് മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തി മത്സരിപ്പിക്കുന്നത് പറയാനുണ്ടായ കാരണം. എസ്ഡിപിഐക്കെതിരെ ഇനിയും കോടിയേരി ബാലകൃഷ്ണൻ അനാവശ്യ ആരോപണങ്ങളുമായി രംഗത്ത് വന്നാൽ നിയമനടപടി അടക്കമുള്ള കാര്യങ്ങൾക്ക് ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.