കേരളം

kerala

ETV Bharat / state

സ്കൂൾ തുറക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ - cm

പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ആറിലേക്ക് സ്കൂൾ തുറക്കണമെന്നാവശ്യം

ടി വി ഇബ്രാഹിം എംഎല്‍എ

By

Published : May 28, 2019, 10:05 PM IST

മലപ്പുറം:സംസ്ഥാനത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ. സ്കൂൾ തുറക്കുന്നത് പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ആറിലേക്ക് ആക്കണമെന്നാവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. നിലവില്‍ സ്കൂൾ തുറക്കാന്‍ നിശ്ചയിച്ചിരുന്നത് ജൂൺ മൂന്നിനാണ്. എന്നാൽ പെരുന്നാളിന് തൊട്ട് തലേദിവസം സ്കൂൾ തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും, ഇങ്ങനെ മാറ്റുമ്പോള്‍ നഷ്ടപ്പെടുന്ന ജൂൺ മൂന്ന്, നാല് തിയതികളിലെ അധ്യായനം മറ്റു ദിവസങ്ങളിൽ കണ്ടെത്തി പരിഹരിക്കാവുന്നതാണന്നും എംഎല്‍എ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details