മലപ്പുറം:വര്‍ഗീയതയ്‌ക്ക് പകരം എല്ലാവരെയും കൂട്ടിക്കൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ശശി തരൂര്‍. അത് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. അതിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ച് പ്രവര്‍ത്തിക്കും, അതാണ് കോണ്‍ഗ്രസ് നിലപാട്: ശശി തരൂര്‍ - ശശി തരൂര്‍ പാണക്കാട് സന്ദര്‍ശനം
പാണക്കാട് സന്ദര്‍ശനത്തിനിടെയാണ് തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ പ്രതികരണം.
![ഒരുമിച്ച് പ്രവര്‍ത്തിക്കും, അതാണ് കോണ്‍ഗ്രസ് നിലപാട്: ശശി തരൂര്‍ sashi tharoor sashi tharoor visisted panakkad sashi tharoor panakkad visit ശശി തരൂര്‍ തിരുവനന്തപുരം എംപി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടി ശശി തരൂര്‍ പാണക്കാട് സന്ദര്‍ശനം മസ്ലീം ലീഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16997187-thumbnail-3x2-ss.jpg)
ഇന്ന് നടന്നത് പതിവ് കൂടിക്കാഴ്ചയാണെന്നും മുന്‍പും തരൂര്‍ പാണക്കാട് എത്തിയിട്ടുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ശശി തരൂര്‍ മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിവിധ രാഷ്‌ട്രീയ വിഷയങ്ങളും ചര്‍ച്ചയായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവരാണ് പാണക്കാട് എത്തിയ തരൂരിനെ സ്വീകരിച്ചത്.
ശശി തരൂര്‍ എംപിക്കൊപ്പം എംകെ രാഘവൻ എംപിയും ഉണ്ടായിരുന്നു. കെ സുധാകരന്‍റെ വിവാദ പ്രസ്‌താവനകളില്‍ ലീഗില്‍ കടുത്ത അതൃപ്‌തി നിലനില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിക്കുന്നത്.