കേരളം

kerala

ETV Bharat / state

സന്തോഷ് ട്രോഫി; മലപ്പുറത്ത് ടിക്കറ്റ് വിതരണം ആരംഭിച്ചു, വില്പന സഹകരണ ബാങ്കുകള്‍ വഴി - ടിക്കറ്റ് വിതരണം ആരംഭിച്ചു

മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ടിക്കറ്റ് വിതരണമാണ് ആരംഭിച്ചത്. 50 രൂപ മുതൽ 1000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്

Santosh trophy football ticket  football ticket price Malappuram  സന്തോഷ് ട്രോഫി  ടിക്കറ്റ് വിതരണം ആരംഭിച്ചു  Santosh trophy latest news
സന്തോഷ് ട്രോഫി

By

Published : Apr 12, 2022, 8:02 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണ ഉദ്ഘാടനം മുണ്ടുപറമ്പ് സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്‌ദുറഹ്‌മാന്‍, കെ.പി.എം. മുസ്‌തഫ എന്നിവര്‍ക്ക് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്‍റ് എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ് വില. കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്.

വി.ഐ.പി കസേരക്ക് 1000 രൂപയും, ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയുമാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്‍റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്.

ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയും, ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയുമാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്‍റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്.

ALSO READ ട്രെയിൻ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങി: എതിര്‍ ദിശയില്‍ നിന്നും വന്ന ട്രെയിനിടിച്ച് 5 മരണം

ABOUT THE AUTHOR

...view details