കേരളം

kerala

ETV Bharat / state

സന്തോഷ് ട്രോഫി; സെമി ഫൈനലുകളുടെ സമയത്തില്‍ മാറ്റം - Santosh trophy semi finals

ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് സംഘാടകർ മത്സര സമയം മാറ്റിയത്.

സന്തോഷ് ട്രോഫി 2022  Santosh Trophy 2022  Santosh Trophy updates  സന്തോഷ് ട്രോഫി വാർത്തകൾ  സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തില്‍ മാറ്റം  Time change in santosh trophy semi finals  Santosh Trophy Changed schedule semi finals  Santosh Trophy News  Santosh trophy semi finals  Santosh Trophy tickets
സന്തോഷ് ട്രോഫി; സെമി ഫൈനലുകളുടെ സമയത്തില്‍ മാറ്റം

By

Published : Apr 27, 2022, 9:49 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി സംഘാടകർ. നേരത്തെ 8.00 മണിക്ക് നടത്താനിരുന്നു മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് 8.30 ലേക്ക് മാറ്റിയത്. നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് മത്സര സമയം മാറ്റിയത്.

ഏപ്രില്‍ 28ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെയും ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാം സെമിയില്‍ മണിപ്പൂര്‍ വെസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് ഫൈനല്‍ മേയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നുവെങ്കിലും ഫൈനല്‍ മെയ് 2ന് തന്നെ നടക്കും.

ടിക്കറ്റ് നിരക്കിൽ നേരിയ വര്‍ദ്ധന; സെമിക്കും ഫൈനലിനും ടിക്കറ്റില്‍ വര്‍ധനവ് ഉണ്ടാകും. 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് സെമിയിൽ 150 രൂപയും ഫൈനലിൽ 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിയിൽ 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുകയായ 1000 രൂപ തുടരും. കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സര ദിവസം 4.30ന് തന്നെ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെയാക്കുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റുകൾ ഇന്നലെ മുതൽ വിതരണം ആരംഭിച്ചു. സന്തോഷ് ട്രോഫിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. മത്സരദിവസം വൈകിട്ട് 3 മണിയോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. ടിക്കറ്റുകൾക്കായി സന്തോഷ് ട്രോഫിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക; https://santoshtrophy.com/

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം. മത്സരം കാണാനെത്തുന്നവര്‍ 7.30ന് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.

ABOUT THE AUTHOR

...view details