കേരളം

kerala

ETV Bharat / state

'ഞമ്മള് റെഡി' ; സന്തോഷ്‌ട്രോഫി ആവേശത്തിലേക്ക് മലപ്പുറം - santhosh trophy promo

"ഞമ്മള് റെഡി" എന്ന് പേരിട്ടിരിക്കുന്ന പ്രമോഷണല്‍ വീഡിയോയില്‍ മലപ്പുറത്തിന്‍റെ ഫുട്‌ബോള്‍ പ്രേമം കാണിക്കുന്ന ദൃശ്യങ്ങളാണുള്ളത്

സന്തോഷ്‌ട്രോഫി  സന്തോഷ്‌ട്രോഫി ചാമ്പ്യന്‍ഷിപ്പ്  santhosh trophy 2022  santhosh trophy promo  santhosh trophy promo video
സന്തോഷ്‌ട്രോഫി ആവേശത്തിലേക്ക് മലപ്പുറം; ചാമ്പ്യന്‍ഷിപ്പ് പ്രമോ വീഡിയോ പുറത്തിറക്കി

By

Published : Apr 10, 2022, 2:09 PM IST

Updated : Apr 10, 2022, 4:01 PM IST

മലപ്പുറം: സന്തോഷ്‌ട്രോഫി മല്‍സരങ്ങളുടെ ആവേശത്തിലേക്ക് കടന്ന് മലബാര്‍. ടൂര്‍ണമെന്‍റിനായി മലപ്പുറം ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയ കമ്മിറ്റിയും സംയുക്‌തമായി തയ്യാറാക്കിയ പ്രചരണ വീഡിയോ പുറത്തിറക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയാണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്.

മലപ്പുറത്തിന്‍റെ ഫുട്ബോള്‍ സ്‌നേഹം വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ''ഞമ്മള് റെഡി" എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍, മുന്‍ ഫുട്ബോള്‍ താരങ്ങളായ ഐ എം വിജയന്‍, യു ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്റഫ് എന്നിവര്‍ക്കൊപ്പം പുതു തലമുറയില്‍പെട്ടവരും വീഡിയോയില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിന്‍ ദേവ് സംവിധാനം ചെയ്‌ത പ്രമോയ്‌ക്ക് 1:31 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്.

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബുവിന്‍റെ ആശയത്തിലാണ് പ്രമോ വീഡിയോ നിര്‍മ്മിച്ചത്. മലപ്പുറം അതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതതില്‍ ദുഃഖമുണ്ട്. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ് സന്തോഷ് ട്രോഫി ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Also read: ഹാട്രിക്ക് ഗോളുമായി എംബാപ്പെയും നെയമറും, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി, കിരീടത്തിനരികെ പിഎസ്‌ജി; ജർമൻ ലീഗിൽ ബയേണിനും ജയം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ഇവന്റ് കോ-കോര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി അബ്‌ദുല്‍ മഹ്‌റൂഫ് എച്ച് പി, പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ മുബാറക്, സെക്രട്ടറി കെ പി എം റിയാസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ സുധീര്‍കുമാര്‍, കായിക പ്രേമികള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

75-ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ ഏപ്രില്‍ 16-ന് ആരംഭിക്കും. പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ എന്നീ ടീമുകള്‍ക്കൊപ്പം 'ഗ്രൂപ്പ്-എ'യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. മഞ്ചേരിയിലെ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലുമാണ് മല്‍സരങ്ങള്‍ നടക്കുക.

Last Updated : Apr 10, 2022, 4:01 PM IST

ABOUT THE AUTHOR

...view details