മലപ്പുറം:ചരിത്രം സൃഷ്ടിച്ച് സംഗീത. നിലമ്പൂർ നഗരസഭയിലെ കരിമ്പുഴ ജവഹർ കോളനിയുടെ ചരിത്രത്തിൽ ആദ്യമായി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്തമാക്കിയിരിക്കുകയാണ് സംഗീത. പട്ടികജാതി വിഭാഗത്തിൽ പെട്ട കൂലി പണിക്കാരായ സത്യന്‍റെയും രുഗ്മിണിയുടെയും മകളാണ് സംഗീത. മാനവേദൻ സ്കൂളിലാണ് സംഗീത പഠിച്ചത്.
കരിമ്പുഴ ജവഹർ കോളനിയിൽ ആദ്യമായി പത്ത് എ പ്ലസ് നേടി സംഗീത - Jawahar Colony
പട്ടികജാതി വിഭാഗത്തിൽ പെട്ട കൂലി പണിക്കാരായ സത്യന്‍റെയും രുഗ്മിണിയുടെയും മകളാണ് സംഗീത. മാനവേദൻ സ്കൂളിലാണ് സംഗീത പഠിച്ചത്.
കരിമ്പുഴ ജവഹർ കോളനിയിൽ ആദ്യമായി പത്ത് എ പ്ലസ് നേടി സംഗീത
സംസ്കാര സാഹിതി ചെയർമാൻ സംഗീതയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി.അർജുൻ എന്നിവർ പങ്കെടുത്തു. ഡോക്ടറാകാനാണ് തനിക്ക് ആഗ്രഹമെന്ന് സംഗീത പറഞ്ഞു. ആവശ്യമായി വന്നാൽ തുടർന്ന് പഠിക്കുവാനുള്ള സഹായം നൽകാൻ അർബൻ സഹകരണ ബാങ്ക് തയ്യാറാണെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.