മലപ്പുറം:ദേശീയ പൗരത്വ നിയമ ഭേദഗതി ഉൾപ്പടെ കേന്ദ്രം പാസാക്കുന്ന മുഴുവന്‍ നിയമങ്ങളും പിണറായി വിജയന്‍ തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും ഇപ്പോള്‍ നടത്തുന്ന പ്രസംഗങ്ങളും വെല്ലവിളികളുമെല്ലാം പ്രഹസനം മാത്രമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. വണ്ടൂരില്‍ ബിജെപി സംഘടിപ്പിച്ച ദേശരക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതി; പിണറായി വിജയനെ വിമർശിച്ച് സന്ദീപ് വാര്യര്‍ - പൗരത്വ നിയമ ഭേദഗതി; പിണറായി വിജയൻ നടത്തുന്നത് പ്രഹസനമെന്ന് സന്ദിപ് വാര്യര്‍
അനാവശ്യ ഭീതി പരത്തി ജനങ്ങളെ തമ്മിലടപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നുവെന്ന് സന്ദീപ് വാര്യർ
സന്ദിപ് വാര്യര്‍
യുഎപിഎ പാസാക്കിയപ്പോഴും പിണറായി ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഇതു തന്നെയാണ് പൗരത്വ നിയമത്തിലും സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ഭീതി പരത്തി ജനങ്ങളെ തമ്മിലടപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
Last Updated : Jan 17, 2020, 11:00 PM IST