കേരളം

kerala

ETV Bharat / state

മണൽ കടത്ത്‌; രണ്ട്‌ പേർ അറസ്റ്റിൽ - ടോറസ് വാഹനം

വാഹനത്തിന്‍റെ ഡ്രൈവർ കണ്ണവനം മൊടമ്പത്തൂർ സ്വദേശി ജിയേഷ് (45), മമ്പാട് പുള്ളിപ്പാടം പനോലൻ അബ്ദുൽ മുത്തലിബ് ( 48) എന്നിവരാണ്‌ അറസ്റ്റിലായത്‌

മമ്പാട് നിന്നും മണൽ കടത്ത്‌  രണ്ട്‌ പേർ അറസ്റ്റിൽ  Sand smuggling  Two arrested  ടോറസ് വാഹനം  ട്രിപ്പിൾ ലോക്ക്‌ ഡൗൺ
മണൽ കടത്ത്‌; രണ്ട്‌ പേർ അറസ്റ്റിൽ

By

Published : May 27, 2021, 6:03 PM IST

മലപ്പുറം: മമ്പാട് നിന്നും മണൽ കടത്തിയ സംഘത്തിലെ രണ്ട്‌ പേർ അറസ്റ്റിൽ. മണൽ കൊണ്ടുപോകാൻ കൊണ്ടു വന്ന ടോറസ് വാഹനവും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്‍റെ ഡ്രൈവർ കണ്ണവനം മൊടമ്പത്തൂർ സ്വദേശി ജിയേഷ് (45), മമ്പാട് പുള്ളിപ്പാടം പനോലൻ അബ്ദുൽ മുത്തലിബ് ( 48) എന്നിവരാണ്‌ അറസ്റ്റിലായത്‌. ട്രിപ്പിൾ ലോക്ക്‌ ഡൗണിന്‍റെ മറവിൽ രാത്രി കണ്ണൂരിലേക്ക് വ്യാപകമായി മണൽ കയറ്റി പോകുന്നതായി നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ എം.എസ്.ഫൈസലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്‌ ഇവരെ പിടികൂടിയത്.

ALSO READ:ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി തമിഴ്നാടും

സംഘത്തിലുണ്ടായിരുന്ന മറ്റ്‌ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മമ്പാടിലുള്ള ഒരു ഓഡിറ്റോറിയത്തിന്‍റെ പിറകിൽ ശേഖരിച്ച മണൽ ടോറസിൽ കയറ്റുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഇതിന് മുൻപ് രണ്ട് ലോഡ് മണൽ ട്രിപ്പിൾ ലോക്ക്‌ ഡൗൺ സമയത്ത് കണ്ണൂർ ഭാഗത്തേക്ക് കൊണ്ടുപോയതായി ഇവർ പൊലീസിന്‌ മൊഴി നൽകി.

ABOUT THE AUTHOR

...view details