മലപ്പുറം: അനധികൃത മണല്‍വാരല്‍ തടയുന്നതിനായി നിയോഗിച്ച മലപ്പുറം എസ്‌പിയുടെ സ്ക്വാഡില്‍ ഉള്‍പ്പെട്ടവരാണ് സസ്പെന്‍ഷനിലായ മനുപ്രസാദും ഹാരീസും. അനധികൃത മണൽ കടത്തിന് കേസെടുക്കാതെ പണം വാങ്ങി കേസ് ഒതുക്കിയതിനാണ് നടപടി.
മണൽമാഫിയയില്‍ നിന്ന് കൈക്കൂലി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ - malppuram sand mafia case
മണല്‍ മാഫിയയില്‍ നിന്ന് നാല്‍പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. എ.ആർ ക്യാമ്പിലെ പൊലീസുകാരായ മനുപ്രസാദ്, ഹാരിസ് എന്നിവരാണ് സസ്പെന്‍ഷനിലായത്.

മലപ്പുറത്ത് മണൽമാഫിയയും പൊലീസും തമ്മിൽ ഒത്തുകളി
മണൽമാഫിയയില്‍ നിന്ന് കൈക്കൂലി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. മണൽ കയറ്റി വന്ന ടിപ്പർ ലോറി പൊലീസുകാർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു. എന്നാല്‍ മനുപ്രസാദും ഹാരീസും അനധികൃത മണല്‍ കടത്തിന് നടപടി സ്വീകരിക്കാതെ നാല്‍പതിനായിരം രൂപ കൈപ്പറ്റി സംഭവം ഒതുക്കി. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അബ്‌ദുൾ കരീം അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സുരേഷ്ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തെ തുടര്‍ന്ന് സ്ക്വാഡിലെ മുഴുവൻ പൊലീസുകാരെയും ജില്ലാ പൊലീസ് മേധാവി തിരിച്ചു വിളിച്ചിട്ടുണ്ട്.
Last Updated : Sep 19, 2019, 6:11 PM IST
TAGGED:
malppuram sand mafia case