മലപ്പുറം: പ്രളയം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും ദുരിതബാധിതരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മുസ്ലീംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് സമദാനി. മുസ്ലീംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ലോങ് മാര്‍ച്ചിന്‍റെ മൂന്നാദിന പര്യടനം നിലമ്പൂര്‍ ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ല: സമദാനി - ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് സമദാനി
ഒരു മഹാ ദുരന്തത്തിനോട് ഭരണകൂടം ഇത്രവലിയ നിസ്സംഗത കാണിക്കുന്നത് മഹാപാപമെന്നും സമദാനി
![ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ല: സമദാനി ദുരന്തത്തിനിരയായവരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനാവാത്തത് ലജ്ജാകരം: സമദാനി. samadani against governement മലപ്പുറം ലേറ്റസ്റ്റ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് സമദാനി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5188006-thumbnail-3x2-adjas.jpg)
ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ല: സമദാനി
ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കവളപ്പാറയില്‍ നിന്ന് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍പെട്ട ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. ഒരു മഹാ ദുരന്തത്തിനോട് ഇത്രവലിയ നിസ്സംഗത ഭരണകൂടം കാണിക്കുന്നത് മഹാപാപമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി വി.എസ് ജോയ് മുഖ്യാതിഥിയായി.
ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ലെന്ന് സമദാനി
Last Updated : Nov 27, 2019, 7:29 AM IST