തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് സുരക്ഷാ സംവിധാനങ്ങൾ നൽകി - ചാലിയാർ
ഇതിന്‍റെ ഭാഗമായി തൊഴിലാളികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ തൊഴിലിടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു
മലപ്പുറം : കൊവിഡ് ബോധവൽക്കരണത്തിന്‍റെ ഭാഗമായി ചാലിയാർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് സുരക്ഷക്കായുള്ള സാധനങ്ങൾ വിതരണം ചെയ്തു. ആനപ്പാറ വാർഡ് ആർ.ആർ.ടി.യും കോരംകോട് എസ് ഗർവ് ക്ലബും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി തൊഴിലാളികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ തൊഴിലിടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തത്. സാനിറ്റൈസർ കൂടാതെ സോപ്പ്, ബക്കറ്റ്, കപ്പ് എന്നിവയും വിതരണം ചെയ്തതു.