മലപ്പുറം:ശബരിമല തീര്‍ഥാടനകാലത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശബരിമേള മിനി പമ്പയില്‍ ആരംഭിച്ചു. മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഭക്തമാര് മാത്രമല്ല നാട്ടുകാരും മേളയില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാലിടങ്ങളിലായി നടക്കുന്ന ശബരിമേളയില്‍ ഏറ്റവും മികച്ച ഇടത്താവളം മിനി പമ്പയിലാണെന്നും മേളയില്‍ വില്‍ക്കുന്നവ മായമില്ലാത്തതും കലര്‍പ്പില്ലാത്തതുമായ മികച്ച ഉല്പന്നങ്ങളാണെന്നും മന്ത്രി പറഞ്ഞു. ശബരി മേളയില്‍ ഒമ്പത് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 15 വരെ നടക്കുന്ന മേളയില്‍ കൈത്തറി, കരകൗശല, ഭക്ഷ്യ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും, വില്‍പ്പനയും നടത്തും.