മലപ്പുറം: അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഗൂഡല്ലൂർ സ്വദേശികളുടെ കാറാണ് ഇന്ന് പുലർച്ചെ പൂക്കുളത്ത് അപകടത്തിൽ പെട്ടത്.
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് - sabarimala pilgrims vehicle accident
ഗൂഡല്ലൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്
![അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് sabarimala pilgrims vehicle accident അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5333605-1039-5333605-1576001553870.jpg)
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
അപകടത്തിൽ കാർ യാത്രക്കാരായ ശിവപ്രസാദ് (42), മകൾ അതുല്യ (9), അഭിലാഷ് (23), മണി (40), രാജേഷ് (34) എന്നിവർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.