മലപ്പുറം : മോഷണത്തിന് പദ്ധതിയിട്ട രണ്ട് പേർ മാരകായുധങ്ങളുമായി മലപ്പുറം പോലീസിന്‍റെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അരക്കപ്പറമ്പ് സ്വദേശി മോഹൻകുമാർ, മമ്പാട് സ്വദേശി ഷബീബ് എന്നിവർ ആണ് അറസ്റ്റിലായത്. മലപ്പുറം എംഎസ്‌പി ക്യാമ്പിന് സമീപത്തുവച്ചാണ് ഇന്നലെ രാത്രിയിൽ പോലീസ് ഇവരെ പിടികൂടിയത്.
മോഷണത്തിന് പദ്ധതി ; രണ്ടുപേർ മാരകായുധങ്ങളുമായി പിടിയിൽ - robbery planning malappuram citizens arrested
മോഷണത്തിന് പദ്ധതിയിട്ട രണ്ട് പേരെ മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. മലപ്പുറത്തും സമീപ പ്രദേശത്തും വൻ മോഷണത്തിനാണ് പ്രതികൾ പദ്ധതി ഇട്ടിരുന്നത്
മോഷണത്തിന് പദ്ധതി: രണ്ട് പേർ മാരകായുധങ്ങളുമായി പിടിയിൽ
മലപ്പുറത്തും സമീപ പ്രദേശത്തും വൻ മോഷണത്തിന് പദ്ധതി ഇട്ടിരുന്നതായി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
TAGGED:
മോഷണത്തിന് പദ്ധതി