മലപ്പുറം: വീട് കുത്തി തുറന്ന് അഞ്ച് പവൻ സ്വർണവും 90000 രൂപയോളവും മോഷ്‌ടിച്ചു. എടപ്പാൾ കാലടിത്തറയിൽ പ്രേമൻ എന്നയാളുടെ വീട്ടിൽ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായ മഴയായിരുന്നത് കൊണ്ട് സംഭവം അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
മലപ്പുറത്ത് വീട് കുത്തി തുറന്ന് മോഷണം - എടപ്പാൾ മോഷണം
അഞ്ച് പവൻ സ്വർണവും 90000 രൂപയോളവും മോഷണം പോയി. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.
മലപ്പുറത്ത് വീട് കുത്തി തുറന്ന് മോഷണം
അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്‌ടാവ് അകത്ത് കയറിയത്. വീട്ടിലെ മുറികളുടെ വാതില്‍ അടച്ചിരുന്നില്ല. പ്രേമന്‍റെ ഭാര്യയുടെ സ്വർണമാലയും, മകന്‍ പ്രനിയുടെ മുറിയിലെ അലമാരയില്‍ നിന്നും പണവും നഷ്‌ടമായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു.