മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് റോളറുടെ ലേലം മൂന്നാമൂഴത്തിലും നടന്നില്ല. നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫീസിലാണ് 1946 മോഡല്‍ റോഡ് റോളര്‍ ലേലത്തിന് വെച്ചത്. എന്നാല്‍ ലേലത്തില്‍ പങ്കെടുത്ത 17 പേരും സര്‍ക്കാര്‍ പ്രതീക്ഷിച്ച വില കാണാതിരുന്നതിനാല്‍ ലേലം റദ്ദ് ചെയ്യുകയായിരുന്നു.
മൂന്നാമൂഴത്തിലും നടക്കാതെ നിലമ്പൂരിൽ റോഡ് റോളർ ലേലം - നിലമ്പൂരിൽ റോഡ് റോളർ ലേലം
ചൊവ്വാഴ്‌ച നിലമ്പൂര്‍ ഓഫിസ് പരിസരത്ത് നടന്ന ലേലത്തില്‍ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. പങ്കെടുത്തവര്‍ വില കുറച്ച് രണ്ടു ലക്ഷത്തിന് താഴെ വരെ വിളിച്ചെത്തി. ഇതോടെ പ്രതീക്ഷിച്ച വില കിട്ടിയില്ലെന്ന കാരണത്താല്‍ ലേലം റദ്ദായി.
![മൂന്നാമൂഴത്തിലും നടക്കാതെ നിലമ്പൂരിൽ റോഡ് റോളർ ലേലം റോഡ് റോളർ ലേലം നിലമ്പൂരിൽ റോഡ് റോളർ ലേലം Road roller auction in Nilambur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8479408-thumbnail-3x2-rollar.jpg)
ഇംഗ്ലണ്ടിൽ നിന്നെത്തിയ എന്‍ജിനീയേഴ്‌സിന്‍റെ മേല്‍നോട്ടത്തില്‍ പ്രധാനമായും ഇന്ത്യയില്‍ നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന റോഡ് റോളര്‍ വര്‍ഷങ്ങളായി നിലമ്പൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന്‍റെ കാര്‍ഷെഡില്‍ കിടക്കുകയാണ്. മൂന്ന് തവണ ലേലത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാതിരുന്നതിനാല്‍ ലേലം നടന്നില്ല. അവസാന സമയം 2.10 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും കൊടുത്തില്ല. ചൊവ്വാഴ്‌ച നിലമ്പൂര്‍ ഓഫിസ് പരിസരത്ത് നടന്ന ലേലത്തില്‍ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. പങ്കെടുത്തവര്‍ വില കുറച്ച് രണ്ടു ലക്ഷത്തിന് താഴെ വരെ വിളിച്ചെത്തി. ഇതോടെ പ്രതീക്ഷിച്ച വില കിട്ടിയില്ലെന്ന കാരണത്താല്‍ ലേലം റദ്ദായി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കുമെന്ന് ഓഫീസ് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും. റോഡ് റോളർ ഉപകരിക്കില്ലെങ്കിലും പൊളിച്ച് വിറ്റാല്‍ നല്ല വില കിട്ടുമെന്നാണ് ലേലത്തിൽ പങ്കെടുക്കുന്നവരുടെ പ്രതീക്ഷ.