റോഡ് നിർമ്മാണത്തിൽ അപാകതയെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് - എടവണ്ണ പഞ്ചായത്ത്
കഴിഞ്ഞദിവസം പ്രവർത്തി പൂർത്തിയായ പുവ്വമണ്ണു റോഡിന്‍റെ നിർമാണത്തെ സംബന്ധിച്ചാണ് നാട്ടുകാർ പരാതി ഉയർത്തുന്നത്. റോഡിൽ ആവശ്യമായ രീതിയിൽ ടാറും മറ്റും ഉപയോഗിക്കാത്തതിനാലാണ് ഉദ്ഘാടനത്തിന് മുൻപേ റോഡ് തകരാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
മലപ്പുറം: എടവണ്ണ പഞ്ചായത്തിലെ ഇരുപതാം വാർഡ് പാലപ്പെറ്റയിൽ റോഡ് നിർമ്മാണത്തിൽ അപാകതയെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. കഴിഞ്ഞദിവസം പ്രവർത്തി പൂർത്തിയായ പുവ്വമണ്ണു റോഡിന്‍റെ നിർമാണത്തെ സംബന്ധിച്ചാണ് നാട്ടുകാർ പരാതി ഉയർത്തുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പൂവമണ്ണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡ് പലയിടത്തും പൊട്ടി പൊളിഞ്ഞു പോരുന്ന നിലയിലാണ്. റോഡിൽ ആവശ്യമായ രീതിയിൽ ടാറും മറ്റും ഉപയോഗിക്കാത്തതിനാലാണ് ഉദ്ഘാടനത്തിന് മുൻപേ റോഡ് തകരാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ടവർ പരിശോധന നടത്തി കുറ്റമറ്റ രീതിയിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.