മലപ്പുറം:ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മതിയായ രേഖകളില്ലാതെ നിരത്തിലിറങ്ങിയ യുവാവും പരിശോധനയ്ക്കെത്തിയ പൊലീസും തമ്മില്‍ വാക്കേറ്റവും ബലപ്രയോഗവും. ഇതേതുടര്‍ന്ന്, വണ്ടൂർ സ്വദേശിയെ വാണിയമ്പലത്തുവെച്ച് പൊലീസ് പിടികൂടി.
മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയ യുവാവും പൊലീസും തമ്മില്‍ കയ്യാങ്കളി. ഇയാളുടെ ഇരുചക്രവാഹനം പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് ഇരുവരും തമ്മിലുള്ള ബലപ്രയോഗത്തിന് ഇടയാക്കിയത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പില്‍, വണ്ടൂർ ചെട്ടിയാറ സ്വദേശി നായിപ്പാടൻ ഹൗസിൽ ബാദുഷയ്‌ക്കെതിരെ കേസെടുത്തു.
ALSO READ:പൊലീസെത്തിയപ്പോള്‍ 'പറന്ന്' കോഴി ചുട്ടവര്‍ , വീഡിയോ വൈറല്‍
അതേസമയം, പൊലീസ് നടപടി അതിരുവിട്ടെന്ന ആരോപണം ഉയർന്നു. മതിയായ രേഖകളില്ലാതെ നിരത്തിലിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. വാഹനങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ പൊലീസ് സംഘം പ്രതിസന്ധിയിലായി.
ഞാറാഴച്ചത്തെ അടച്ചിടലും വാഹനങ്ങൾ വർധിക്കാൻ കാരണമായി. കൃത്യമായ കാരണളില്ലാത്തവരെ പൊലീസ് പിഴ ചുമത്തി തിരിച്ചയച്ചു. വണ്ടൂരിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രതിദിനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.