കേരളം

kerala

ETV Bharat / state

അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യുഡിഎഫ് എംഎല്‍എമാര്‍ - review meeting

പ്രളയാനന്തര പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും മുഖ്യമന്ത്രിയുടെ സന്ദർശനം പ്രഹസനം ആയെന്നും എംഎൽഎമാർ ആരോപിച്ചു

അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യുഡിഎഫ് എംഎല്‍എമാര്‍

By

Published : Aug 14, 2019, 1:14 AM IST

മലപ്പുറം: മലപ്പുറത്തെ അവലോകനയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് എംഎൽഎമാർ. പ്രളയാനന്തര പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും മുഖ്യമന്ത്രിയുടെ സന്ദർശനം പ്രഹസനം ആയെന്നും എംഎൽഎമാർ ആരോപിച്ചു. മലപ്പുറം പോത്തുകല്ലിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് എംഎൽഎമാർ രംഗത്തെത്തിയത്.

അവലോകനയോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും യുഡിഎഫ് എംഎല്‍എമാരുടെ വിമര്‍ശനം

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്നും ഏകപക്ഷീയമായാണ് സർക്കാറിന്‍റെ പ്രവർത്തനമെന്നും എംഎൽഎ മാർ പറഞ്ഞു. അവലോകന യോഗത്തിൽ സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും എംഎല്‍എമാര്‍ ആരോപിച്ചു. അതേസമയം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പിവി അൻവർ എംഎൽഎ രംഗത്തെത്തി. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിൽ സംസാരിക്കാന്‍ അവസരം നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ധരിപ്പിക്കാൻ യുഡിഎഫ് എംഎൽഎമാർ ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details