കേരളം

kerala

ETV Bharat / state

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി - revenue geology team visit at kottakkunnu

ഉരുൾപൊട്ടിയതിന്‍റെ സമീപം വീണ്ടും വിള്ളൽ കണ്ടെത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് അധികൃതർ.

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി

By

Published : Aug 15, 2019, 3:55 AM IST

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി. മഴ തുടർന്നാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന് സംഘം വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു.

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി

ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച കോട്ടക്കുന്നിൽ കഴിഞ്ഞ രാത്രി സ്ഫോടന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജിയോളജി റവന്യൂ സംയുക്ത സംഘം പരിശോധന നടത്തിയത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതരാണോ എന്നതാണ് പ്രധാനമായും പരിശോധിച്ചത്. ഉരുൾപൊട്ടിയതിന്‍റെ സമീപം വീണ്ടും വിള്ളൽ കണ്ടെത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് അധികൃതർ.

ABOUT THE AUTHOR

...view details