കേരളം

kerala

ETV Bharat / state

ചെരിഞ്ഞ മോഴയാനയെ ദഹിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ആനയെ ദഹിപ്പിക്കുന്നത് മൂലം യാതൊരു പരിസ്ഥിതി പ്രശ്നവും സംഭവിക്കില്ലെന്ന് ഡിഎഫ്‌ഒ സജികുമാർ നാട്ടുകാർക്ക് ഉറപ്പു നൽകി

By

Published : Jun 9, 2020, 8:27 AM IST

Residents protested  burning of the elephent  പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്  മലപ്പുറം വാർത്ത  malppuram news
ചെരിഞ്ഞ മോഴയാനയെ ദഹിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

മലപ്പുറം: കരുവാരകുണ്ട് കൽക്കുണ്ട് മല വാരത്തിൽ ചെരിഞ്ഞ മോഴയാനയെ ദഹിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നത് സംഘർഷത്തിനിടയാക്കി. മലയിലെ ചോലക്കരികിൽ ദഹിപ്പിക്കുന്നത് കുടിവെള്ളം മലിനമാകാൻ കാരണമാകുമെന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. ഞായറാഴ്ച പുലർച്ചെയാണ് ആന ചരിഞ്ഞതെന്നാണ് നിഗമനം. പിന്നീട് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർച്ചക്കൊടുവിലാണ് ആനയെ ദഹിപ്പിച്ചത്. ആനയെ ദഹിപ്പിക്കുന്നത് മൂലം യാതൊരു പരിസ്ഥിതി പ്രശ്നവും സംഭവിക്കില്ലെന്ന് ഡിഎഫ്‌ഒ സജികുമാർ നാട്ടുകാർക്ക് ഉറപ്പു നൽകി.

ABOUT THE AUTHOR

...view details