കേരളം

kerala

ETV Bharat / state

തെങ്ങിന് മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി - മലപ്പുറം

കാല്‍മുട്ടിന്‍റെ ചിരട്ട തെറ്റിയ രാമകൃഷ്‌ണന് ഇറങ്ങാനാകാതെ വന്നപ്പോൾ നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു

തെങ്ങിൻ മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

By

Published : Jul 11, 2019, 7:45 PM IST

Updated : Jul 11, 2019, 8:10 PM IST

മലപ്പുറം: തെങ്ങിന് മുകളില്‍ കുടുങ്ങിയ 52 കാരനെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മലപ്പുറം മങ്കട പള്ളിപ്പുറം മുത്തലശ്ശേരി രാമകൃഷണനെയാണ് രക്ഷപ്പെടുത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാൽപത്തിയഞ്ച് അടിയിലേറെ ഉയരമുള്ള തെങ്ങില്‍ തേങ്ങയിടാനാണ് രാമകൃഷ്ണൻ കയറിയത്. കാല്‍മുട്ടിന്‍റെ ചിരട്ട തെറ്റിയ രാമകൃഷ്‌ണന് ഇറങ്ങാനാകാതെ വന്നപ്പോൾ നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തില്‍ വന്ന സേനയിലെ ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍ ഉമ്മറാണ് തെങ്ങിന്‍ മുകളില്‍ കയറി അതിസാഹസികമായി രാമകൃഷ്ണനെ താഴെ ഇറക്കിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാമകൃഷ്ണനെ പ്രവേശിപ്പിച്ചു.

Last Updated : Jul 11, 2019, 8:10 PM IST

ABOUT THE AUTHOR

...view details