പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; പള്ളികളില്‍ ദേശീയപതാകയും ഭരണഘടനയും - republic day celebrates in mosques
ദേശീയ ഗാനം ആലപിച്ചും പതാക ഉയർത്തിയും മധുര പലഹാരം വിതരണം ചെയ്തുമായിരുന്നു ആഘോഷ പരിപാടികൾ
![പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; പള്ളികളില്‍ ദേശീയപതാകയും ഭരണഘടനയും റിപ്പബ്ലിക് ദിനാഘോഷം മുസ്ലീം പള്ളികളില്‍ റിപ്പബ്ലിക് ദിനാഘോഷം വഖഫ് ബോർഡ് republic day celebrates in mosques republic day celebrations](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5847906-thumbnail-3x2-mm.jpg)
മലപ്പുറം: റിപ്പബ്ലിക് ദിന ആഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വഖഫ് ബോർഡിന് കീഴിലെ സ്ഥാപനങ്ങളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു വഖഫ് ബോർഡിന്‍റെ ആഹ്വാനം. സംസ്‌ഥാനത്തെ വഖഫ് ബോർഡിന് കീഴിലുള്ള പള്ളികളും മദ്രസകളും അറബിക്ക് കോളജുകളും കേന്ദ്രീകരിച്ചായിരുന്നു റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പ്രാർഥനകളോടെ ആരംഭിച്ച് ദേശീയ ഗാനം ആലപിച്ചും പതാക ഉയർത്തിയും മധുര പലഹാരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. മലപ്പുറം പൂക്കോട്ടൂർ പാപ്പാട്ടുങ്ങൽ ജുമാ മസ്ജിദിലെ ചടങ്ങുകൾക്ക് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ നേതൃത്വം നൽകി. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു.