മണലോടി-ചാച്ചാജി നഗർ റോഡ് നവീകരണം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍ - യാത്രക്കാര്‍ ദുരിതത്തില്‍ വാര്‍ത്ത
70 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊട്ടിപ്പോളിഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌കരമാണ്

റോഡ്
മലപ്പുറം: മണലോടി, ചാച്ചാജി നഗർ റോഡിലൂടെയുള്ള ദുരിതയാത്രക്ക് അറുതിയാവാത്തത് കാരണം 70 ഓളം കുടുംബങ്ങൾ ദുരിതത്തിൽ. റോഡ് മഴക്കാലത്തിന് മുൻപ് നവീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്ഥികരിക്കുന്നില്ലെന്നാണ് പരാതി. നിലമ്പൂർ ടൗണിൽ നിന്നും ഏതാനം മീറ്റര്‍ മാത്രം അകലെയാണ് ഈ റോഡ്. മഴ വെള്ളം കെട്ടികിടക്കുന്ന റോഡിലെ കുഴികളില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് ഉള്‍പ്പെടെ അപകടം സംഭവിക്കുന്നുണ്ട്. നിലമ്പൂർ നഗരസഭയുടെ ഹൃദയഭാഗത്താണ് റോഡ് സ്ഥിതിചെയ്യുന്നത്.
മണലോടി-ചാച്ചാജി നഗർ റോഡ് നവീകരണം വൈകുന്നത് കാരണം റോഡിനെ ആശ്രയിക്കുന്ന 70 തോളം കുടുംബങ്ങള്‍ ദുരിതത്തില്‍