മലപ്പുറം: ബിജെപിയുടെ ജനജാഗ്രത സമ്മേളനം ബഹിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്‌ച എടക്കര ടൗണിലെ മുഴുവന്‍ കടകളും അടച്ചിട്ടപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ എടക്കര പൊലീസ് കേസെടുത്തു. തുറന്ന് പ്രവര്‍ത്തിച്ച മൂന്നു കടകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി കടക്കാരെ ഒറ്റപ്പെടുത്തണമെന്ന തരത്തിലുള്ള ആഹ്വാനമാണ് നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മത സ്‌പര്‍ദ്ധയുണ്ടാക്കുന്ന പ്രചരണം; എടക്കര പൊലീസ് കേസെടുത്തു - മത സ്പര്‍ദ്ധയുണ്ടാക്കല്‍: എടക്കര പൊലീസ് കേസെടുത്തു
ബിജെപിയുടെ ജനജാഗ്രത സമ്മേളനം ബഹിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി എടക്കര ടൗണിലെ മുഴുവന്‍ കടകളും അടച്ചിട്ടപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം നടത്തിയ സംഭവത്തില്‍ എടക്കര പൊലീസ് കേസെടുത്തു
പൊലീസ് ഇന്‍സ്പെക്ടര്‍
സംഭവം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ദ്ധയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് അന്നേ ദിവസം മറ്റ് കടകള്‍ അടച്ചിട്ടിരുന്നതെന്നാണ് വാദം. അന്നേ ദിവസം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല.
TAGGED:
മലപ്പുറം