വെല്‍ക്കം ബ്രോ വഞ്ചിയിറക്കി: അധികൃതർ കണ്ണു തുറക്കണമെന്ന് മങ്ങാട്ടൂർ തിരുത്തി നിവാസികൾ - ബോട്ട് നൽകി യുവജന കൂട്ടായ്‌മ
നടന്നും വാഹനമോടിച്ചും പോകേണ്ട റോഡിലൂടെ വഞ്ചിയില്‍ പോകേണ്ട അവസ്ഥ ഇനിയെങ്കിലും അധികൃതര്‍ മനസിലാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
മലപ്പുറം: ഏത് മഴയിലും വെള്ളം കയറുന്ന റോഡ്. എടപ്പാൾ മങ്ങാട്ടൂർ തിരുത്തി നിവാസികളുടെ മഴദുരിതം അവസാനിക്കുന്നില്ല. മഴപെയ്ത് വെള്ളം കയറുന്നതോടെ റോഡ് ഗതാഗതം സാധ്യമാകാത്ത സ്ഥിതി. നിരവധി തവണ പരാതി പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ച് യുവജന സാംസ്‌കാരിക കൂട്ടായ്‌മയായ വെല്‍ക്കം ബ്രോയുടെ നേതൃത്വത്തില്‍ റോഡില്‍ വഞ്ചിയിറക്കി. നടന്നും വാഹനമോടിച്ചും പോകേണ്ട റോഡിലൂടെ വഞ്ചിയില്‍ പോകേണ്ട അവസ്ഥ ഇനിയെങ്കിലും അധികൃതര്‍ മനസിലാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. വെള്ളപ്പൊക്കം അതിജീവിക്കുന്ന തരത്തില്‍ റോഡ് നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.