മലപ്പുറം: പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍, വെളിയങ്കോട് ജി.എം യു.പി സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകളിലായി ആരംഭിച്ച ക്യാമ്പുകളില്‍ 137 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ 51 കുടുംബങ്ങളിൽ നിന്നായി 41 പുരുഷന്മാരും 62 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.
പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 26 കുടുംബങ്ങളുണ്ട്. 14 പുരുഷന്മാരും 29 സ്ത്രീകളും 11 കുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളും നാല് കുട്ടികളുമടക്കം ആറ് കുടുംബങ്ങളില്‍ നിന്നായി 17 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ 11 കുടുംബങ്ങളില്‍ നിന്നായി 43 പേരാണുള്ളത്. 13 പുരുഷന്മാരും 19 സ്ത്രീകളും 11 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. വെളിയങ്കോട് ജി.എം.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഏഴ് പുരുഷന്മാരും എട്ട് സ്ത്രീകളും എട്ട് കുട്ടികളുമടക്കം 23 പേരാണ് ആറ് കുടുംബങ്ങളില്‍ നിന്നായുള്ളത്. ക്യാമ്പുകളിലേക്ക് എത്താത്തവര്‍ ബന്ധു വീടുകളിലേക്ക് മാറി. പൊന്നാനിയില്‍ നിന്ന് 68 കുടുംബങ്ങളും പെരുമ്പടപ്പില്‍ നിന്ന് 60 കുടുംബങ്ങളും വെളിയങ്കോട് നിന്ന് 62 കുടുംബങ്ങളും ബന്ധു വീടുകളിലേക്കു മാറി.കടലാക്രമണം; ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു - ponnani
51 കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മാറി
കടലാക്രമണം; ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു
Also Read: കോഴിക്കോട് കടലാക്രമണം ; 390 പേരെ മാറ്റി പാര്‍പ്പിച്ചു
കടലാക്രമണത്തെ തുടര്‍ന്ന് താലൂക്കിലെ പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി.