മലപ്പുറം: സിവിൽ പൊലീസ് റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപെട്ട് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. പ്രതീകാത്മക ശവമഞ്ചം ഒരുക്കിയാണ് റാങ്ക് ഹോൾഡേഴ്സ് സമരവുമായി രംഗത്തെത്തിയത്. പ്രഖ്യാപിച്ച ഒഴിവുകൾ പിഎസിക്ക് റിപ്പോർട്ട് ചെയ്യുക, റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
സിവിൽ പൊലീസ് റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപെട്ട് റിലേ സമരം - മലപ്പുറം
പ്രതീകാത്മക ശവമഞ്ചം ഒരുക്കിയാണ് റാങ്ക് ഹോൾഡേഴ്സ് സമരവുമായി രംഗത്തെത്തിയത്
സിവിൽ പൊലീസ് റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന ആവശ്യപെട്ട് റിലേ സമരം
സിവിൽ പൊലീസ് ഓഫീസർ മെയിൻ ലിസ്‌റ്റിൽ നിന്നും എംഎസ്പി ബെറ്റാലിയനിലേക്ക് നിയമനം പ്രതീക്ഷിച്ച് 34% പേരാണ് ലിസ്‌റ്റിന്‍റെ കാലാവധി അവസാനിച്ചതോടെ പുറത്തായിരിക്കുന്നത്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ നീട്ടിയപ്പോൾ ജൂൺ 30ന് കാലാവധി അവസാനിച്ച ഈ ലിസ്റ്റ് നീട്ടിനൽകാൻ തയ്യാറായില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.