കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്; ജാഗ്രത പുലർത്താൻ നിർദേശം - malappuram news

24, 25 തീയതികളിൽ യെല്ലോ അലേർട്ടാണ് ജില്ലയിലുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മലപ്പുറത്ത് ഇന്ന് റെഡ് അലേർട്ട്: ജാഗ്രത പുലർത്താൻ നിർദേശം

By

Published : Oct 22, 2019, 9:55 AM IST

മലപ്പുറം: ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശം.ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കലക്‌ടർ നിർദ്ദേശം നൽകി.

മലപ്പുറത്ത് ഇന്ന് റെഡ് അലേർട്ട്: ജാഗ്രത പുലർത്താൻ നിർദേശം

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കലക്‌ടർ നിർദ്ദേശം നൽകി. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു .അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്‌സ് ,പൊലീസ്, കെഎസ്ഇബി തുടങ്ങിയവരുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകൾ യഥാക്രമം ജനങ്ങളിലെത്തിക്കാനും വ്യാജവാർത്തകൾ ഒഴിവാക്കാനും കലക്‌ടർ നിർദ്ദേശം നൽകി. ജില്ലയിൽ 24 മണിക്കൂറിൽ 205 മില്ലിമീറ്റർ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ നിർദ്ദേശമനുസരിച്ച് നാളെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24, 25 തീയതികളിൽ യെല്ലോ അലേർട്ടാണ് ജില്ലയിലുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details