റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുമായി മാര്‍ത്തോമ്മ സഭ - മലപ്പുറം വാര്‍ത്തകള്‍
അബുദാബി, ഷാര്‍ജ ഇടവകകള്‍, ചെങ്ങന്നൂര്‍ ഭദ്രാസനം എന്നിവയുടെ സഹായത്തോടെയാണ് സഹായ പദ്ധതിയൊരുക്കുന്നത്.
മലപ്പുറം : പ്രളയം തകര്‍ത്ത നിലമ്പൂരിനെ പുനര്‍നിര്‍മിക്കുന്നതിനായി പ്രഖ്യാപിച്ച റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതി വന്‍ വിജയമെന്ന് കുന്നംകുളം-മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ. അബുദബി, ഷാര്‍ജ ഇടവകകള്‍, ചെങ്ങന്നൂര്‍ ഭദ്രാസനം എന്നിവയുടെ സഹായത്തോടെയാണ് സഹായ പദ്ധതിയൊരുക്കുന്നത്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ മാര്‍ത്തോമ്മ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി സഭ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയില്‍ എം.എല്‍.എ സ്ഥലം അനുവദിക്കുന്ന മുറക്ക് അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കും. വയനാട്ടില്‍ നാല് വീടും സഭ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.