മലപ്പുറം:കളങ്കമില്ലാത്ത സ്നേഹം പരസ്‌പരം പങ്കുവെക്കുന്ന ഒരു അപൂര്‍വ ചങ്ങാത്തമുണ്ട് മലപ്പുറം മമ്പാട്. കണ്ടു നില്‍ക്കുന്നവരെ പോലും അതിശയിപ്പിക്കുന്ന ഈ സ്‌നേഹ ബന്ധം മനുഷ്യനും മലയണ്ണാനും തമ്മിലാണ്. മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പൻ മൻസൂറിന്‍റെയും കുടുംബത്തിന്‍റെയും ഉറ്റ ചങ്ങാതിമാരാണ് മലയണ്ണാന്‍ ഇണകളായ മണിയും മുത്തുമോളും.
പേരു ചൊല്ലി വിളിച്ചാല്‍ ഉടന്‍ മുറ്റത്തെ മരത്തിന്‍റെ ശിഖരങ്ങളില്‍ ഇരുവരും ഹാജരുണ്ടാകും. വേനല്‍ക്കാലത്ത് പക്ഷികള്‍ക്കായി വീട്ടുമുറ്റത്ത് ചിരട്ടയില്‍ വച്ച വെള്ളം കുടിക്കാനാണ് ആദ്യമായി മണിയും മുത്തുമോളും മന്‍സൂറിന്‍റെ വീട്ടിലെത്തിയത്. വെള്ളം കുടിക്കാനെത്തുന്നത് പതിവായപ്പോള്‍ മന്‍സൂര്‍ ഇവര്‍ക്ക് പഴങ്ങള്‍ കൊടുത്തു.