കേരളം

kerala

ETV Bharat / state

മലപ്പുറത്ത് യാത്രക്കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ - മലപ്പുറത്ത് യുവതിക്ക് പീഡനം

മലപ്പുറം ഇരുള്‍ കുന്നിലെ കാട്ടിലെത്തിച്ചാണ് യുവതിയെ ജലീഷ് പീഡനത്തിന് ഇരയാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

raped woman passenger  Auto driver arrested Malappuram  Malappuram  ഓട്ടോ ഡ്രൈവര്‍ പിടിയില്‍  യാത്രക്കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തു  മലപ്പുറം  വഴിക്കടവ് പൊലീസ്  വഴിക്കടവ് സിഐ മനോജ്  vazhikkadavu ci manoj parayatta  മലപ്പുറം ഇന്നത്തെ വാര്‍ത്ത  malappuram todays news
മലപ്പുറത്ത് യാത്രക്കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

By

Published : Sep 5, 2022, 7:29 AM IST

Updated : Sep 5, 2022, 12:36 PM IST

മലപ്പുറം :യാത്രക്കാരിയെ ബലാത്സംഗം ചെയ്‌ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. വഴിക്കടവിനടുത്തുള്ള മരുത അയ്യപ്പൻ പൊട്ടി സ്വദേശി, തോരപ്പ ജലീഷ് ബാബുവാണ് (41) പിടിയിലായത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ മരുതയിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

മലപ്പുറത്ത് യാത്രക്കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വഴിക്കടവ് സിഐ മനോജ് പറയറ്റ സംസാരിക്കുന്നു

ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 4) വൈകിട്ട് 7.30 ന് ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ഓട്ടോ വിളിക്കുകയായിരുന്നു. വാഹനം വഴി തിരിച്ചുവിട്ട പ്രതി, മാമാങ്കര ഇരുൾ കുന്നിലെ കാട്ടിൽ കൊണ്ടുപോയി, യുവതിയുടെ എതിർപ്പ് വകവെയ്ക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജലീഷ് ബാബു പിടിയിലായത്.

പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. എസ്‌ഐമാരായ വേണു, ഒകെ ജോസ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത എം, പി പ്രസാദ്, പിഡി ജിതിൻ, പി ജോബിനി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Last Updated : Sep 5, 2022, 12:36 PM IST

ABOUT THE AUTHOR

...view details