ലൈംഗിക പീഡനം; എടക്കരയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ - ലൈംഗീക പീഡനം: എടക്കരയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
എടക്കര കാപ്പുണ്ട പുളിക്കല്‍ സക്കീര്‍ ബാബുവിനെയാണ് (36) അറസ്റ്റ് ചെയ്തത്. വീട്ടുടമയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

മലപ്പുറം: വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എടക്കരയില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എടക്കര കാപ്പുണ്ട പുളിക്കല്‍ സക്കീര്‍ ബാബുവിനെയാണ് (36) പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. കേസില്‍ വീട്ടുടമയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികള്‍ റിമാന്‍ഡിലാണ്. മാസം 8000 രൂപ ശമ്പളം നിശ്ചയിച്ച് വീട്ടുജോലിക്ക് നിര്‍ത്തിയ യുവതിയെ ജോലി ചെയ്യുന്ന വീട്ടില്‍ വെച്ചും എറണാകുളത്തെ ലോഡ്‌ജില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിങ്കളാഴ്‌ച പുലര്‍ച്ചെ എടക്കര ടൗണില്‍ വെച്ചാണ് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
TAGGED:
latest malappuram