മലപ്പുറം : മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. അദ്ദേഹത്തിന്‍റെ യഥാർഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനവും മലപ്പുറത്ത് നടന്നു.
തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയ ശേഷമാണ് വാരിയംകുന്നന്‍റെ യഥാർഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞു.
ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്‌ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്‍റെ ചിത്രമാണെന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.