മലപ്പുറം: പുണ്യമാസം പകര്‍ന്നുനല്‍കിയ നന്മയുടെ സന്ദേശം മനസ്സില്‍ സൂക്ഷിച്ച് ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് മുസ്ലിം മതവിശ്വാസികള്‍. ഈദ് ദിനം വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റേയും ദിനമാണ്.
പുണ്യമാസത്തിൽ മൈലാഞ്ചിയണിഞ്ഞ് വിശ്വാസികൾ - പുണ്യമാസം പകര്‍ന്നുനല്‍കിയ നന്മയുടെ സന്ദേശം
റമദാന്‍ വ്രതാനുഷ്ഠാനം അവസാന പത്തിലേക്ക് കടന്നതോടെ സൗഹൃദ വര്‍ണം വിതറി ആഘോഷമായി മാറിയിരിക്കുകയാണ് മൈലാഞ്ചിയണിയല്‍.
പുത്തന്‍ വസ്ത്രങ്ങളുടെയും അത്തറിന്‍റേയും സുഗന്ധത്തിനൊപ്പം വീടിനുള്ളില്‍ മൈലാഞ്ചിയുടെ വര്‍ണക്കൂട്ടുകളും തെളിയും. കാലമുണ്ടാക്കിയ മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും മൈലാഞ്ചി പെരുമയ്ക്ക് മങ്ങലേറ്റില്ല. പരസ്പരം മൈലാഞ്ചിയണിയിക്കുന്നത് സൗഹൃദത്തിന്‍റെ ഊട്ടിയുറപ്പിക്കല്‍ കൂടിയാണ്. റമദാന്‍ വ്രതാനുഷ്ഠാനം അവസാന ദിനമെത്തിയതോടെ കടന്നതോടെ സൗഹൃദ വര്‍ണം വിതറി ആഘോഷമായി മാറിയിരിക്കുകയാണ് മൈലാഞ്ചിയണിയല്‍.
വ്രതാനുഷ്ഠാനത്തിന്‍റെ സമാപന നാളുകളില്‍ സ്ത്രീകളും കുട്ടികളുമാണ് മൈലാഞ്ചിയണിയുക. പഴയകാലത്ത് മൈലാഞ്ചിയിലയും മൂപ്പെത്താത്ത അടയ്ക്കയും ഒക്കെ അരച്ച് ശ്രമകരമായി തയ്യാറാക്കിയിരുന്ന മൈലാഞ്ചി മിശ്രിതം ഇപ്പോള്‍ വര്‍ണ പായ്ക്കറ്റുകളില്‍ വിപണിയില്‍ യഥേഷ്ടം ലഭിക്കുന്നു. ഡിസൈനുകള്‍ അടങ്ങിയ അച്ചും സുലഭം.