നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളം കെട്ടി നിന്ന് ലക്ഷങ്ങളുടെ രാമച്ചക്കൃഷി നശിക്കുന്നു - ലക്ഷങ്ങളുടെ രാമച്ചക്കൃഷി നശിക്കുന്നു
ലക്ഷങ്ങൾ വില വരുന്ന പതിനയ്യായിരം കിലോ രാമച്ചമാണ് മഴവെള്ളം കെട്ടിനിന്ന് നശിക്കുന്നത്

മലപ്പുറം:മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ രണ്ട് ഏക്കർ രാമച്ച കൃഷി നശിക്കുന്നു. പൊന്നാനി പെരുമ്പടപ്പ് പാലപ്പെട്ടി ഫിഷറീസ് സ്കൂളിന് സമീപത്തെ കൈപ്പട അജയന്‍റേയും സജീവന്‍റേയും പതിനയ്യായിരം കിലോ രാമച്ചമാണ് കൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിക്കുന്നത്. ഏഴുമാസം മുമ്പ് കൃഷിയിറക്കി നവംബറിൽ വിളവെടുക്കാൻ ഒരുങ്ങുമ്പോഴാണ് മഴ വില്ലനാകുന്നത്. ലോൺ എടുത്താണ് ലക്ഷങ്ങൾ ചെലവ് വരുന്ന കൃഷി ചെയ്തതെന്നും കനാൽ വഴി വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ടിട്ടും കൃഷിവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നും അജയൻ പറഞ്ഞു. വളത്തിന് മാത്രം രണ്ട് ലക്ഷം രൂപയാണ് ചെലവായത്. കൃഷിയിടത്തിലെ വെള്ളം കനാൽ വഴി ഒഴുക്കിവിടുന്നതിനായി കർഷകർ പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. കൃഷിയിടത്തിൽ ജലനിരപ്പുയർന്നു സമീപത്തെ വീടുകൾക്കും ഭീഷണിയാവുകയാണ്.