പൗരത്വ ഭേദഗതി നിയമം; മലപ്പുറത്ത് ബഹുജന പ്രതിഷേധ റാലി - പൂക്കോട്ടുംപാടം
അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്‍ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു.
പൗരത്വ ഭേദഗതി നിയമം; മലപ്പുറത്ത് ബഹുജന പ്രതിഷേധ റാലി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമരമ്പലം പഞ്ചായത്തിലെ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി നടന്നു. പഞ്ചായത്തിലെ ആയിരക്കണക്കിന് നിവാസികൾ റാലിയിൽ പങ്കെടുത്തു. അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്‍ററിൽ നിന്നും ആരംഭിച്ച റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു. പ്രമുഖ സാഹിത്യകാരനും കഥാകൃത്തുമായ ജി.സി കരക്കൽ മുഖ്യ പ്രഭാഷണം നടത്തി. പി. കുഞ്ഞാപ്പു, പി.എം സീതിക്കോയ തങ്ങൾ ഹംസ സഖാഫി, കോമു മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.