മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. സംസ്ഥാനത്തു നിന്നും രാജസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. നിലവിലെ എംഎൽഎമാരുടെ അംഗ ബല പ്രകാരം എൽഡിഎഫിന് രണ്ടും, യുഡിഎഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാനാകും.
രാജ്യസഭ തെരഞ്ഞെടുപ്പ്; പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും - Rajyasabha election latest news
മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ നാളെ തിരുവനന്തപുരത്തെത്തി പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക നൽകും.
രാജ്യസഭ തെരഞ്ഞെടുപ്പ്; പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
യുഡിഎഫിന്‍റെ ഏക സ്ഥാനാർഥിയായ മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറർ പി.വി അബ്‌ദുൾ വഹാബ് രണ്ട് തവണയായി 12 വർഷം രാജ്യസഭയിൽ അംഗമായിരുന്നു. നിലവിലെ അംഗത്വ കാലാവധി ഈ മാസം 21 ന് തീരും. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ നാളെ തിരുവനന്തപുരത്തെത്തി നാമനിർദേശ പത്രിക നൽകുമെന്ന് പി.വി. അബ്‌ദുൾ വഹാബ് പറഞ്ഞു. നിലമ്പൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.