മലപ്പുറം: കരുവാരക്കുണ്ട് കക്കറയില്‍ രാജവെമ്പാലയെ പിടികൂടി. കക്കറയില്‍ മദാരി ഹംസക്കുട്ടിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്നാണ് ആറ് വയസ് പ്രായം തോന്നിക്കുന്ന രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ കാക്കകള്‍ കൂട്ടത്തോടെ കരയുകയും വട്ടമിട്ട് പറക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട് നോക്കിയപ്പോഴാണ് സമീപത്തെ പ്ലാവില്‍ രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് സ്ഥലം ഉടമ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
കരുവാരക്കുണ്ടില്‍ രാജവെമ്പാലയെ പിടികൂടി
പാമ്പുപിടിത്ത വിദഗ്ദന്‍ എരഞ്ഞിമങ്ങാട് സി.ടി അസീസാണ് രാജവെമ്പാലയെ പിടികൂടിയത്. മൂന്ന് വർഷത്തിനിടയിൽ അസീസ് പിടികൂടുന്ന ഇരുപത്തിനാലാമത്തെ രാജവെമ്പാലയാണിത്
പൊലീസിന്‍റെ നിര്‍ദേശ പ്രകാരം വനം വകുപ്പിന്‍റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. 10.30 തോടെ പാമ്പുപിടിത്ത വിദഗ്ദന്‍ എരഞ്ഞിമങ്ങാട് സി.ടി. അസീസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മൂന്ന് വർഷത്തിനിടയിൽ അസീസ് പിടികൂടുന്ന ഇരുപത്തിനാലാമത്തെ രാജവെമ്പാലയാണിത്. കഴിഞ്ഞാഴ്‌ച വലയിൽ കുടുങ്ങിയ അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ അസീസ് കുറച്ച് ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫോറസ്റ്റർ അബ്ദുൽ നസീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ്, ഡ്രൈവർ തോമസ്, വാച്ചർ പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിലമ്പൂർ ആർ.ആർ.ടി ഓഫീസിലാണ് രാജവെമ്പാലയെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം സുരക്ഷിതമായ വനമേഖലയിൽ ഇറക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.