മലപ്പുറം: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വയനാട് നിയോജക മണ്ഡലം എംപി രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തും. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല സന്ദർശനത്തിനായി വീണ്ടും കേരളത്തിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ രാഹുൽഗാന്ധി മൂന്ന് ദിവസം മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും - rahul gandhi visit
നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം.
![രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും കേരളം സന്ദർശനത്തിന് രാഹുൽ ഗാന്ധി ഇന്നെത്തും വയനാട് എംപി കേരള സന്ദർശനം Rahul Gandhi will arrive Kerala today rahul gandhi kerala visit rahul gandhi visit rahul gandhi visit today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10394789-286-10394789-1611722526251.jpg)
രാവിലെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും. ഡൽഹിയിൽ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന രാഹുൽഗാന്ധി 11 മണിയോടെ കരിപ്പൂരിൽ എത്തും. ശേഷം 12 മണിക്ക് വണ്ടൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് റൂം ഉദ്ഘാടനവും 12:50ന് വണ്ടൂരിലെ രാഹുൽ ഗാന്ധി നൽകുന്ന അഞ്ച് പുതിയ സ്‌കൂൾ ബസുകളുടെ ഫ്ലാഗ് ഓഫും നടത്തും. ഉച്ചയ്ക്ക് ശേഷം രാഹുൽഗാന്ധി നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് കൺവൻഷനുകളിലും പങ്കെടുക്കും.
നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് നൽകുന്ന പോർട്ടബിൾ വെന്‍റിലേറ്ററിന്‍റെ ഉദ്ഘാടനവും നടത്തും. വൈകുന്നേരത്തോടെ മലപ്പുറം ജില്ലയിൽ നിന്ന് റോഡ് മാർഗം വയനാട് ജില്ലയിലേക്ക് പുറപ്പെടും. 28ന് രാവിലെ വയനാട് ജില്ലയിൽ വിവിധ ആളുകളുമായി ചർച്ച നടത്തുകയും ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ കൺവൻഷനുകളിൽ പങ്കെടുക്കുകയും ചെയ്യും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽഗാന്ധി 28ന് വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.