കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

ഒക്ടോബര്‍ 19, 20, 21 തിയതികളില്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

Rahul Gandhi will arrive in Kerala today  Rahul Gandhi in Kerala  രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
രാഹുൽ ഗാന്ധി

By

Published : Oct 19, 2020, 7:16 AM IST

മലപ്പുറം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിലയിരുത്തലുകളും ചർച്ചക്കളുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഒക്ടോബര്‍ 19, 20, 21 തിയതികളില്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിട്ടില്ല. 11.30ന് കരിപ്പൂരിൽ നിന്ന് റോഡ‍് മാര്‍ഗം രാഹുൽ ഗാന്ധി 12.15ന് മലപ്പുറം കലക്ടറേറ്റില്‍ എത്തിച്ചേരും.

12.45 മുതല്‍ 1.30 വരെ കലക്ടറേറ്റില്‍ കോവി‍ഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നിര്‍മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ കൈമാറ്റം കലക്ടറേറ്റില്‍ വച്ച് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍ 11.15 വരെ വയനാട് കലക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലും 11.30 മുതല്‍ 1.00 മണി വരെ ദിശ യോഗത്തിലും പങ്കെടുക്കും. ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.15 വരെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം 3.20ന് മാനന്തവാടിയില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം 5.10ന് ഡല്‍ഹിയിലേക്ക് തിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും പൂര്‍ണമായും കൊവിഡ് പ്രോട്ടോകോളിന്‍റെ നിയന്ത്രങ്ങള്‍ക്ക് വ‌ിധേയമായിട്ടായിരിക്കും. മറ്റു പൊതു പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും നേതാക്കൾ അറിയിച്ചു.

ABOUT THE AUTHOR

...view details