കേരളം

kerala

ETV Bharat / state

രാഹുല്‍ ഗാന്ധി നാളെ നിലമ്പൂരില്‍ എത്തും - rahul gandhi latest news

മലപ്പുറം ജില്ലയിൽ തന്‍റെ  ഒരു പൊതുപരിപാടിക്കായി രാഹുൽ ഗാന്ധി എത്തുന്നത് ഇതാദ്യമാണ്.

രാഹുല്‍ ഗാന്ധി നാളെ നിലമ്പൂരില്‍  rahul gandhi visits nilambur tomorrow  മലപ്പുറം  വയനാട് എം.പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി  നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ rahul gandhi  rahul gandhi latest news  malappuram latest news
രാഹുല്‍ ഗാന്ധി നാളെ നിലമ്പൂരില്‍

By

Published : Dec 4, 2019, 5:23 PM IST

Updated : Dec 4, 2019, 8:50 PM IST

മലപ്പുറം:വയനാട് എം.പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നാളെ നിലമ്പൂരില്‍. രണ്ട് ദിവസത്തെ പര്യടനത്തിനാണ് രാഹുല്‍ കേരളത്തില്‍ എത്തുന്നത്. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം നാളെ നിലമ്പൂരില്‍ എത്തുന്നത്. ഇന്ന് വൈകുന്നേരം മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം കോഴിക്കോട് തങ്ങും.

രാഹുല്‍ ഗാന്ധി നാളെ നിലമ്പൂരില്‍ എത്തും

മണ്ഡലത്തിലെ ആദ്യ പരിപാടി നാളെ രാവിലെ 10 മണിക്ക് എടക്കര പഞ്ചായത്തില്‍ പുതിയതായി നിർമിച്ച ഇന്ദിരാഗാന്ധി മെമ്മോറിയൽ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10.35 ന് എടക്കരയില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹം നിലമ്പൂര്‍ ഓ.സി.കെ കൺവെൻഷൻ ഹാളില്‍ നടക്കുന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.12 മണിക്ക് വണ്ടൂരിൽ ഏറിയാട് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും. തുടർന്ന് രണ്ട് മണിക്ക് കരുവാരക്കുണ്ട് ഗവ.ഹൈസ്‌കൂളിൽ പുതിയതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. 3.45 ന് വണ്ടൂർ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളുമായി സംബന്ധിക്കും. തുടർന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽപ്പെട്ട മുക്കം ഷാൻ ഗിർല ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും.

ആറിന് വയനാട് ജില്ലയിലെ മണ്ഡലങ്ങളില്‍ രാഹുല്‍ പര്യടനം നടത്തും. കഴിഞ്ഞ പ്രളയ സമയത്ത് നിലമ്പൂരിൽ എത്തിയ രാഹുൽ ഗാന്ധി വണ്ടൂർ മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലയിൽ തന്‍റെ മണ്ഡല പരിധിയിൽ ഒരു പൊതുപരിപാടിക്കായി വയനാട് എം.പി.രാഹുൽ ഗാന്ധി എത്തുന്നത് ഇതാദ്യമാണ്. നിലമ്പൂരിൽ യു.ഡി.എഫ് പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതും ആദ്യമായി. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കൺവെൻഷൻ എന്ന നിലയിൽ നിലമ്പൂർ യു.ഡി.എഫ് കൺവെൻഷൻ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകരും നേതാക്കന്മാരും. ഏറനാട് മണ്ഡലത്തിൽ ഇക്കുറി രാഹുൽ ഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Last Updated : Dec 4, 2019, 8:50 PM IST

ABOUT THE AUTHOR

...view details