മലപ്പുറം: രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് കാർത്തികയും കാവ്യയും. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും നഷ്‌ടപ്പെട്ട സഹോദരിമാരുടെ ദുരിതമറിഞ്ഞ് വയനാട് എം പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം രാഹുൽ ഗാന്ധി നേരിട്ടെത്തി സഹോദരിമാരെ ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് വീടിനായുള്ള ഫണ്ടും കൈമാറിയാണ് അദ്ദേഹം മടങ്ങിയത്.
രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കാർത്തികയും കാവ്യയും
എടക്കര തെയ്യത്തും പാടത്ത് ഈസ്റ്റ് ഏറനാട് കോപ്പറേറ്റീവ് ബാങ്ക് വാങ്ങി നൽകിയ സ്‌ഥലത്താണ് സഹോദരിമാർക്ക് വീടൊരുങ്ങുന്നത്.
രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കാർത്തികയും കാവ്യയും
എടക്കര തെയ്യത്തും പാടത്ത് ഈസ്റ്റ് ഏറനാട് കോപ്പറേറ്റീവ് ബാങ്ക് വാങ്ങി നൽകിയ സ്‌ഥലത്താണ് സഹോദരിമാർക്ക് വീടൊരുങ്ങുന്നത്. ബാങ്കും സന്നദ്ധ പ്രവർത്തകരുമാണ് വീട് നിർമാണത്തിന് രംഗത്തിറങ്ങിയത്. ഇക്കഴിഞ്ഞ ദിവസം വീടിന്‍റെ കട്ടില വെയ്‌പ് ചടങ്ങും നാട്ടുകാർ നടത്തി. ഒരു മാസത്തിനകം വീടുനിർമിച്ചു താക്കോൽ കൈമാറുന്നതാണ്. എടക്കരയിൽ ഡിസംബർ അഞ്ചിന് രാഹുൽ ഗാന്ധിയെത്തുമ്പോൾ വീടിന്‍റെ നിർമാണ പുരോഗതി കാണാൻ അദ്ദേഹം നേരിട്ടെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഈ സഹോദരിമാർ.
Last Updated : Nov 30, 2019, 4:54 AM IST