കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധി കേരളത്തിൽ; വിവിധ പരിപാടികളില്‍ പങ്കെടുക്കും - രാഹുൽ ഗാന്ധി കേരളത്തിലെത്തി

23ന് നടക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപന മഹാ സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും

rahul gandhi news  rahul gandhi in kerala  rahul gandhi reaches kerala  wayanad mp rahul gandhi  രാഹുൽ ഗാന്ധി കേരളത്തിൽ  രാഹുൽ ഗാന്ധി വാർത്ത  രാഹുൽ ഗാന്ധി കേരളത്തിലെത്തി  വയനാട് എംപി രാഹുൽ ഗാന്ധി
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിൽ

By

Published : Feb 22, 2021, 12:36 AM IST

Updated : Feb 22, 2021, 7:08 AM IST

മലപ്പുറം:വയനാട് പാർലമെന്‍റ് മണ്ഡലത്തിലേതടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കോഴിക്കോട്‌ വിമാനത്താവളത്തിൽ എത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, എ.പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് അഡ്വ. വി.വി പ്രകാശ്‌ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ന് ഉച്ച വരെ രാഹുൽ ഗാന്ധി വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം 4.30 നു വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനം നിർവഹിക്കും. വൈകിയിട്ട്‌ 5.30 നു ചെറുകോട്‌ വനിത സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 7 മണിക്ക്‌ നിലമ്പൂരിൽ ആദിവാസി സംഗമം ഉദ്ഘാടനം എന്നിവയും നിർവഹിക്കും.

ചൊവ്വാഴ്‌ച രാവിലെ 10.30ന് എടവണ്ണ ഓർഫനേജ്‌ പോളി ടെക്‌നിക്‌ ഉദ്ഘാടനം, 11.30ന് സീതിഹാജി മെമ്മോറിയൽ ക്യാൻസർ സെന്‍റർ സന്ദർശനം, 12.30ന് കുഴിമണ്ണ ഹൈടക്‌ സ്‌കൂൾ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. തുടർന്ന്, 1.40ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത്‌ എത്തി യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപന മഹാ സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Last Updated : Feb 22, 2021, 7:08 AM IST

ABOUT THE AUTHOR

...view details