മലപ്പുറം: വയനാട് നിയോജകമണ്ഡലത്തിലേക്ക് അവശ്യസാധനങ്ങൾ നല്‍കി എംപി രാഹുല്‍ ഗാന്ധി. 20,000 മാസ്ക്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമോ സ്‌കാനര്‍ എന്നിവയാണ് രാഹുൽഗാന്ധി അടിയന്തരമായി സ്വന്തം മണ്ഡലത്തിലേക്കെത്തിച്ചത്. ഇതിൽ മലപ്പുറം ജില്ലയിലേക്കുള്ള സാമഗ്രികൾ എ.പി.അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർ ജാഫർ മാലിക്കിന് കൈമാറി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ 800 മാസ്ക്കുകൾ, 14 തെർമൽ സ്‌കാനറുകൾ, 420 ലിറ്റർ സാനിറ്റൈസർ എന്നിവയാണ് മലപ്പുറത്തിനായി നല്‍കിയത്.
സ്വന്തം മണ്ഡലത്തില്‍ സഹായമെത്തിച്ച് രാഹുല്‍ ഗാന്ധി - എ.പി.അനിൽ കുമാർ എംഎൽഎ
മലപ്പുറം ജില്ലയിലേക്കുള്ള സാമഗ്രികൾ എ.പി.അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർ ജാഫർ മാലിക്കിന് കൈമാറി
ജില്ലക്കാവശ്യമുള്ള വെന്‍റിലേറ്റർ അടക്കമുള്ള കൂടുതൽ വസ്‌തുക്കൾ എംപി ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി എ.പി.അനിൽകുമാർ അറിയിച്ചു. 30 തെര്‍മല്‍ സ്‌കാനറുകൾ വയനാട് മണ്ഡലത്തിലേക്ക് നേരത്തെ രാഹുൽ ഗാന്ധി എത്തിച്ചിരുന്നു. ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നല്‍കിയിരുന്നു.
നേരത്തെ കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട് ,കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് 5,000 കിലോ അരിയും മറ്റു അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.