മലപ്പുറം:വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് വയനാട് രാഹുൽ ഗാന്ധി. കരുവാരകുണ്ടിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സയൻസ് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. പാമ്പുകടിയേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസമേഖലയിലെ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൂടുതൽ ശ്രദ്ധിക്കണമെന്നും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഇക്കാര്യങ്ങൾ പാർലിമെന്‍റിൽ ഉന്നയിക്കുമെന്നും ആദ്ദേഹം പറഞ്ഞു.
സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം: രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി
പാമ്പുകടിയേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസമേഖലയിലെ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൂടുതൽ ശ്രദ്ധിക്കണമെന്നും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; വിദ്യാഭ്യാസ മേഖലയിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് രാഹുൽ
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; വിദ്യാഭ്യാസ മേഖലയിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് രാഹുൽ
കരുവാരകുണ്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എ പി അനിൽ കുമാർ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിച്ചു. ചടങ്ങിൽ എ പി അനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സ്കൂൾ പ്രിൻസിപ്പാൾ സുബൈർ, അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.